എപ്പോഴും ക്ഷീണവും തളർച്ചയും നിങ്ങളെ അലട്ടുന്നുണ്ടോ?? വിളർച്ച /അനീമിയ ആവാം..
Anemia /വിളർച്ച -ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും -ഹോമിയോപ്പതി ചികിൽസയും
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തില്‍നിന്നും കുറയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച.
പ്രധാനമായും 3 കാരണങ്ങള്‍കൊണ്ട് വിളര്‍ച്ച ഉണ്ടാകാം:
- രക്തനഷ്ടം മൂലമുള്ള അനീമിയ
- ഹീമോഗ്ലോബിന്റെ ഉല്‍പാദനം കുറയുന്നത് കാരണം ഉണ്ടാകുന്ന അനീമിയ
- ചുവന്ന രക്താണുക്കളുടെ ഉയര്‍ന്ന തോതിലുള്ള വിഘടനം കാരണം ഉണ്ടാകുന്ന അനീമിയ.
ആരെയെല്ലാം അനീമിയ ബാധിക്കാം ?
എല്ലാ വിഭാഗം ആളുകളിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായി കണ്ടുവരുന്നത്.
അനീമിയയുടെ ലക്ഷണങ്ങള്‍ :
- ത്വക്ക്, കണ്‍തടങ്ങള്‍, നാവ്, മോണ, കൈനഖങ്ങള്‍ എന്നിവ വിളറി കാണപ്പെടുക.
- ക്ഷീണം, തലവേദന, തലകറക്കം, തളര്‍ച്ച, വിശപ്പില്ലായ്മ, മുടികൊഴിച്ചില്‍, അമിതഹൃദയമിടിപ്പ്, ശ്വാസ തടസ്സം, ചെറിയ ജോലി ചെയ്യുമ്പോഴും അനുഭവപ്പെടുന്ന കിതപ്പ്.
- കൈവെളളയിലും കാല്‍വെളളയിലും ഉണ്ടാകുന്ന രക്തിമില്ലായ്മ.
- കൈവിരലുകളിലെ മുട്ടുകള്‍ക്കും, കൈനഖങ്ങള്‍ക്കും ചുറ്റുമുളള ചര്‍മ്മം കറുക്കുക.
- കാല്‍ പാദങ്ങള്‍ നീരുവയ്ക്കുക.
- നഖങ്ങള്‍ സ്പൂണിന്റെ ആകൃതിയില്‍ വളയുക.
അപകട സാധ്യതകള്‍:
കുട്ടികളില്‍ - ശരീരഭാരം കുറയുക, ആരോഗ്യമില്ലായ്മ, ബുദ്ധി വികാസം തടയുക, ഓര്‍മ്മശക്തി കുറയുക, പ്രതിരോധശേഷി കുറയുക, ശാരീരിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുക
കൗമാര പ്രായക്കാരായ പെണ്‍കുട്ടികളില്‍ - തളര്‍ച്ച, ശ്രദ്ധക്കുറവ്, ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം ജീവനുതന്നെ ഭീഷണിയാകുന്നു, പ്രത്യുല്‍പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.
ഗര്‍ഭിണികളില്‍ - ഗര്‍ഭമലസല്‍, അകാല പ്രസവം, ഭാരം കുറഞ്ഞ കുട്ടികളുടെ ജനനം, ജനനം നല്‍കുന്ന കുട്ടികളില്‍ അംഗവൈകല്യം, പ്രസവത്തോട് അനുബന്ധിച്ച് അമിത രക്തസ്രാവം, നവജാത ശിശു മരണം, ചാപിളള ജനനം.
മുലയൂട്ടുന്ന അമ്മമാരില്‍ - മുലപ്പാലിന്റെ ലഭ്യത തന്നെകുറയുക.
വിളര്‍ച്ചയെ എങ്ങനെ പ്രതിരോധിക്കാം ?
പോഷണ വൈകല്യം കാരണമുള്ള വിളര്‍ച്ച തടയുന്നതിന് ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കേണ്ടതാണ്. ഇറച്ചി, മുട്ട, മത്സ്യം എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ ഘടകങ്ങള്‍ ശരീരം വേഗത്തില്‍ ആഗിരണം ചെയ്യുന്നു. ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍, പരിപ്പു വര്‍ഗ്ഗങ്ങള്‍ എന്നിവയിലും ധാരാളം ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നു. ഇവയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.
ശ്രദ്ധിക്കണേ.......
ഇരുമ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതോടൊപ്പം കാപ്പി, ചായ, കാല്‍സ്യം എന്നിവ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതും പുളിരസമുള്ള (നാരങ്ങ പോലുള്ള) പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുമാണ്.
ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ :
- മാംസം
- ഇറച്ചി
- മുട്ട
- മത്സ്യം
- കരള്‍
- പച്ചക്കറികള്‍
- പാവക്ക
- ചീര
- മുരിങ്ങയില
- കറിവേപ്പില
- ചേമ്പില
- ബീറ്റ്റൂട്ട്
- പഴവര്‍ഗങ്ങള്‍
- പപ്പായ
- മാതളം
- ഈന്തപ്പഴം
- മറ്റുള്ളവ
- ശര്‍ക്കര
- കരിപ്പട്ടി
- പയര്‍വര്‍ഗ്ഗങ്ങള്‍
ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍
- നെല്ലിക്ക
- നാരങ്ങ
- ഓറഞ്ച്
- പാഷന്‍ ഫ്രൂട്ട്
വിളര്‍ച്ച തടയുന്നതിനുള്ള ചില നാട്ടു വഴികള്‍:
- ഇരുമ്പ് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നത് നല്ലതാണ്.
- ചീലാന്തി, തൊട്ടാവാടി, കറിവേപ്പില, മത്തയില എന്നിവ കരിപ്പട്ടിയും പച്ചരിയും ചേര്‍ത്ത് അരച്ച് കുറുക്ക് തയ്യാറാക്കല്‍
- അശോകപ്പൂവ് കരിപ്പട്ടിയുമായി ചേര്‍ന്ന കുറുക്ക്
- ഞാവല്‍ പഴം കഴിക്കുന്നത്
- കൂവരക് കുറുക്ക്
- കുരുമുളകിട്ട് പാല്‍ തിളപ്പിച്ചു കുടിച്ചാല്‍ വിളര്‍ച്ച മാറും
- വാഴപ്പിണ്ടി ജ്യൂസ്
- വാഴക്കൂമ്പ് പയറും ചേര്‍ത്ത തോരന്‍
- റോബസ്റ്റ പഴം
ചികിത്സ:
വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പക്ഷം എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. ഹോമിയോപതിയിൽ വിളർച്ചക്കും പിന്നീട് വരുന്നതു തടയുന്നതിനും ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
Comments
Post a Comment