എപ്പോഴും ക്ഷീണവും തളർച്ചയും നിങ്ങളെ അലട്ടുന്നുണ്ടോ?? വിളർച്ച /അനീമിയ ആവാം..
Anemia /വിളർച്ച - ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും -ഹോമിയോപ്പതി ചികിൽസയും രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തില്‍നിന്നും കുറയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. പ്രധാനമായും 3 കാരണങ്ങള്‍കൊണ്ട് വിളര്‍ച്ച ഉണ്ടാകാം: രക്തനഷ്ടം മൂലമുള്ള അനീമിയ ഹീമോഗ്ലോബിന്റെ ഉല്‍പാദനം കുറയുന്നത് കാരണം ഉണ്ടാകുന്ന അനീമിയ ചുവന്ന രക്താണുക്കളുടെ ഉയര്‍ന്ന തോതിലുള്ള വിഘടനം കാരണം ഉണ്ടാകുന്ന അനീമിയ. ആരെയെല്ലാം അനീമിയ ബാധിക്കാം ? എല്ലാ വിഭാഗം ആളുകളിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായി കണ്ടുവരുന്നത്. അനീമിയയുടെ ലക്ഷണങ്ങള്‍ : ത്വക്ക്, കണ്‍തടങ്ങള്‍, നാവ്, മോണ, കൈനഖങ്ങള്‍ എന്നിവ വിളറി കാണപ്പെടുക. ക്ഷീണം, തലവേദന, തലകറക്കം, തളര്‍ച്ച, വിശപ്പില്ലായ്മ, മുടികൊഴിച്ചില്‍, അമിതഹൃദയമിടിപ്പ്, ശ്വാസ തടസ്സം, ചെറിയ ജോലി ചെയ്യുമ്പോഴും അനുഭവപ്പെടുന്ന കിതപ്പ്. ...