ഓട്സ് .... ഗുണങ്ങൾ അറിയാം …

 ഓട്സ് .... ഗുണങ്ങൾ അറിയാം


ഈ അടുത്ത കാലത്ത് ഏറ്റവും പ്രശസ്തി നേടിയ ഒരു ധാന്യം ആണ്‌ ഓട്സ്.

വിറ്റാമിനുകള്‍,  മിനറലുകൾ  നാരുകള്‍ ഇവ ധാരാളം അടങ്ങിയ ഓട്സിൽ 

60 % അന്നജവും 10% നാരുകളുമാണുള്ളത്.

ലീഗ്നിൻ ഹെമി സെല്ലുലോസ് , ബീറ്റാ ഗ്ലൂക്കൻ എന്നീ നാരുകള്‍ ആണ്‌ ഇതില്‍ അടങ്ങിയിട്ടുള്ളത് .

ഇതില്‍ ബീറ്റാ ഗ്ലൂക്കൻ ഉള്ളത് കൊണ്ട്‌ ഓട്സ് കഴിച്ച് കഴിഞ്ഞാല്‍ ദഹനേന്ദ്രിയത്തിൽ ഒരു ജെൽ ആയി മാറുന്നു. കൊളെസ്റ്ററോൾ നിയന്ത്രിക്കാനും കൊഴുപ്പ് ആഗിരണം ചെയ്യാനും ഇവക്ക് കഴിവുണ്ട്.


വളര്‍ച്ചക്കും ,എല്ലിന്റെയും പല്ലിന്റെയും ബലത്തിന് ആവശ്യമായ മഗ്നീഷ്യം ഫോസ്ഫറസ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.


ഓട്സ് തിരഞ്ഞെടുക്കുമ്പോൾ റോളർ ഓട്സ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. 

നമ്മൾ ഇപ്പോൾ മാർക്കറ്റിൽ കാണുന്ന ഇൻസ്റ്റന്റ്  ഓട്സിൽ  പോഷക മൂല്യം കുറവാണ്. .



ഗുണം ഏറെയുണ്ടെങ്കിലും പ്രമേഹ രോഗികള്‍ ഓട്സ് ഉപയോഗിക്കുമ്പോള്‍  അളവ് കൂടാതെ ശ്രദ്ധിക്കണം .

അതു പോലെ തന്നെ ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ഓട്സ് കൊടുക്കരുത്.



ഇപ്പൊൾ ട്രെൻഡിങ് ആയിട്ടുള്ള ഓവർ നൈറ്റ് ഓട്സ് അതായത്‌ പാല്‍ , യോഗർട് , ബദാം മിൽക്ക് എന്നിവയില്‍  12 മണിക്കൂര്‍ കുതിരാന്‍ വെച്ചിട്ടു അതിൽ ഡ്രൈ ഫ്രൂടസ്, ഫ്രെഷ് ഫ്രൂട്സ്, നട്സ് മുതലായവ ചേര്‍ത്തു കഴിക്കുക  എന്നത് ഡയറ്റേഴ്‌സ്ന്റെ പ്രിയപ്പെട്ട വിഭവം ആണ്‌.


അങ്ങനെ ഒത്തിരി ഒത്തിരി പ്രാധാന്യങ്ങൾ ഈ ധാന്യത്തിന് ഉണ്ട്. എല്ലാ സമയവും ചോർ കഴിക്കാൻ ഇഷ്ടപെടുന്ന മലയാളിക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാവുന്ന ഭക്ഷണമാണ്. പക്ഷെ ചോർ കഴിക്കുന്ന പോലെ കുറെ കഴിക്കാൻ പറ്റില്ലെന്ന് മാത്രം.




Dr റഹീമ ഖുറൈഷി

Dr റൈഹാന്‍സ് ഹോമിയോപതി

വണ്ടൂർ

9526007622




Comments

Popular posts from this blog

Mouth ulcer worrying you?? Understanding and Managing Mouth Ulcers: Causes, Symptoms, and Treatment

മുഖക്കുരു മാറ്റാൻ ഇതാ ഏറ്റവും എളുപ്പ വഴി !!!!!