Posts

Showing posts with the label fibre rich foods

ഓട്സ് .... ഗുണങ്ങൾ അറിയാം …

Image
  ഓട്സ് .... ഗുണങ്ങൾ അറിയാം … ഈ അടുത്ത കാലത്ത് ഏറ്റവും പ്രശസ്തി നേടിയ ഒരു ധാന്യം ആണ്‌ ഓട്സ്. വിറ്റാമിനുകള്‍,  മിനറലുകൾ  നാരുകള്‍ ഇവ ധാരാളം അടങ്ങിയ ഓട്സിൽ  60 % അന്നജവും 10% നാരുകളുമാണുള്ളത്. ലീഗ്നിൻ ഹെമി സെല്ലുലോസ് , ബീറ്റാ ഗ്ലൂക്കൻ എന്നീ നാരുകള്‍ ആണ്‌ ഇതില്‍ അടങ്ങിയിട്ടുള്ളത് . ഇതില്‍ ബീറ്റാ ഗ്ലൂക്കൻ ഉള്ളത് കൊണ്ട്‌ ഓട്സ് കഴിച്ച് കഴിഞ്ഞാല്‍ ദഹനേന്ദ്രിയത്തിൽ ഒരു ജെൽ ആയി മാറുന്നു. കൊളെസ്റ്ററോൾ നിയന്ത്രിക്കാനും കൊഴുപ്പ് ആഗിരണം ചെയ്യാനും ഇവക്ക് കഴിവുണ്ട്. വളര്‍ച്ചക്കും ,എല്ലിന്റെയും പല്ലിന്റെയും ബലത്തിന് ആവശ്യമായ മഗ്നീഷ്യം ഫോസ്ഫറസ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഓട്സ് തിരഞ്ഞെടുക്കുമ്പോൾ റോളർ ഓട്സ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.  നമ്മൾ ഇപ്പോൾ മാർക്കറ്റിൽ കാണുന്ന ഇൻസ്റ്റന്റ്  ഓട്സിൽ  പോഷക മൂല്യം കുറവാണ്. . ഗുണം ഏറെയുണ്ടെങ്കിലും പ്രമേഹ രോഗികള്‍ ഓട്സ് ഉപയോഗിക്കുമ്പോള്‍  അളവ് കൂടാതെ ശ്രദ്ധിക്കണം . അതു പോലെ തന്നെ ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ഓട്സ് കൊടുക്കരുത്. ഇപ്പൊൾ ട്രെൻഡിങ് ആയിട്ടുള്ള ഓവർ നൈറ്റ് ഓട്സ് അതായത്‌ പാല്‍ , യോഗർട് , ബദാം മിൽക്ക് എന...